ജി സുധാകരന് അട്ടിമറി വിജയമുണ്ടാകും: ബൂത്ത് തല കണക്കുകൾ കെപിസിസിക്ക് കൈമാറി
അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തിൽ പ്രാദേശിക യുഡിഎഫ് നേതൃത്വം.
ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് കേഡർ വോട്ടുകൾ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തൽ. ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു എൽഡിഎഫ് വിലയിരുത്തൽ. അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മൽസരമെന്ന വിലയിരുത്തലിൽ സിപിഐഎം. അമ്പലപ്പുഴ നഷ്ടമാകാനുള്ള സാധ്യതയും അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്‌ടമായി. ബിജെപി വോട്ടുകൾ സുധാകരന് ലഭിച്ചെന്നും സിപിഐഎം വിലയിരുത്തിയിരുന്നു.
Story Highlights : G Sudhakaran will win at Ambalappuzha: Booth-level figures handed over to KPCC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




