IPL ; സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 57 റൺസിന് തകർത്തു. 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 159 ന് ഓൾഔട്ട് ആയി. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീതം എടുത്ത പ്രഫുൽ ഹിങ്കേ, സാക്കിബ് ഹുസൈൻ എന്നിവരാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിലാണ് 216 റൺസ് എടുത്തത്. 91 റൺസ് എടുത്ത ക്യാപ്റ്റൻ ഇഷാൻ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്കോർ എത്തിച്ചത്.
അതേസമയം, രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും.
Story Highlights : IPL; Sunrisers Hyderabad win
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




