ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലായിരിക്കെ നെതന്യാഹു ജെ.ഡി. വാന്‍സിനെ ഫോണില്‍ വിളിച്ചത് തിരിച്ചടിയായി; അബ്ബാസ് അരാഗ്ചി
ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇസ്രായേലിന്റെ ഇടപെടലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലായിരിക്കെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ ഫോണില്‍ വിളിച്ചതാണ് തിരിച്ചടിയായതെന്ന് അബ്ബാസ് അരാഗ്ചി ആരോപിച്ചു.
അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ കടുത്ത അതൃപ്തിയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ചര്‍ച്ചകള്‍ കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: ട്രംപിനെതിരെ നിലപാട് കടുപ്പിച്ച് സ്പീക്കർ നാൻസി പെലോസി
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സമുദ്ര വ്യാപാര നിരീക്ഷകരായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജന്‍സാണ് ഈ വിവരം പുറത്തുവിട്ടത്. ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാന്‍ അമേരിക്കന്‍ നേവിക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു.
ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള നാവിക ഉപരോധം തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ തകര്‍ക്കുമെന്നും അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്ന് യുഎസ് അറിയിച്ചിട്ടണ്ട്. ഇറാന് ‘ടോള്‍’ നല്‍കുന്ന കപ്പലുകളെ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ വെച്ച് പിടികൂടുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതിനിടെ, മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി.
Story Highlights : Israeli interference behind the failure of Iran-US peace talks; Abbas Araghchi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




