Advertisement

യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ സിപിഐഎമ്മില്‍; എം വി ഗോവിന്ദന്‍ അംഗത്വം നല്‍കി

April 13, 2026
Google News 1 minute Read
nusur

കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു. യൂത്ത്‌ കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അംഗത്വം നല്‍കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനാണ് കോണ്‍ഗ്രസ്സ് വിടുന്നതെന്ന് എന്‍.എസ് നുസൂര്‍ പറഞ്ഞു.

മതേതര രാജ്യത്ത് ഒരു ആശയം മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വവും, മതേതര മൂല്യങ്ങളും നഷ്ടപ്പെട്ടു എന്ന് വ്യക്തിപരമായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായിട്ടുള്ള എല്ലാ തരത്തിലുമുള്ള ബന്ധം വാക്ക് കൊണ്ടും പ്രവര്‍ത്തികൊണ്ടും മനസുകൊണ്ടുമൊക്കെ ഉപേക്ഷിക്കുന്നതെന്ന് നുസൂര്‍ പറഞ്ഞു. കോണ്‍ഗ്രസുമായിട്ടുള്ള എല്ലാ ബന്ധവും തിരഞ്ഞെടുപ്പ് നടക്കുന്ന ആ മാസത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് എന്‍ എസ് നുസൂര്‍ പാര്‍ട്ടി വിട്ടത്. തിരുവനന്തപുരത്ത് നഗരസഭയില്‍ എല്ലാ കാലത്തും കോണ്‍ഗ്രസ് – ബിജെപി ഡീല്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തവണയും അത് ഉണ്ടെന്ന് ആയിരുന്നു ആരോപണം.

Story Highlights : NS Nusoor joins CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here