Advertisement

‘പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും ഭാഷ സംസ്‌കാരത്തിന് യോജിച്ചതല്ല’; ഫാ. പോള്‍ തേലക്കാട്ട്

April 13, 2026
Google News 3 minutes Read
P C AND SHAUN

ബിജെപി നേതാക്കളായ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും ഭാഷ സംസ്‌കാരത്തിന് യോജിച്ചതല്ലന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് ട്വന്റിഫോറിനോട്. പക്വതയോടെ സംസാരിക്കാന്‍ ഇരുവരും പഠിക്കണം. എതെങ്കിലും പാര്‍ട്ടിക്ക് ഇഷ്ടമാവില്ല എന്ന് കരുതി സഭയ്ക്ക് സഭയുടെ നിലപാടില്‍ നിന്ന് മാറാന്‍ കഴിയില്ലെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

ഒരു കത്തോലിക്കാ പത്രം നടത്തുമ്പോള്‍ അതിനകത്ത് ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും അത് ഇഷ്ടമായി എന്നുവരില്ല. അതുകൊണ്ട് അത് പറയാനാകില്ല എന്ന് പറയാന്‍ സാധിക്കില്ല. പിസി ജോര്‍ജാണെങ്കിലും ഷോണ്‍ ജോര്‍ജ് ആണെങ്കിലും അങ്ങനെയുള്ള ഭാഷ പറയാന്‍ ഒട്ടും വൈമുഖ്യമില്ലാത്തവരാണ്. സംസ്‌കാരത്തിന് യോജിച്ച ഭാഷയല്ല പറയുന്നത്. പക്വമായി രാഷ്ട്രീയത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം – അദ്ദേഹം പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയില്‍ ക്രൈസ്തവരോടും ന്യൂനപക്ഷങ്ങളോടും ബിജെപി കാണിക്കുന്നത് പക്ഷപാതപരമായ നിലപാടാണെന്ന് ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. ക്രൈസ്തവരെ അടിച്ചിരുത്തണം എന്ന ശാഠ്യമാണ് ഭേദഗതിക്ക് പിന്നില്‍. ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഫാ. പോള്‍ തേലക്കാട്ട് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : ‘The language of P. C. George and Shawn George is not suitable for the culture’; Fr Paul Thelakkat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here