‘എം കെ സ്റ്റാലിന്‍ ചായക്കടയില്‍ ഇരുന്നാല്‍ പോലും ആരും ശ്രദ്ധിക്കുന്നില്ല; വിജയ് പോകുന്ന വഴിയില്‍ എത്തുന്നത് ലക്ഷങ്ങള്‍’; ആദവ് അര്‍ജുന
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിച്ച് ടിവികെ. മാറ്റങ്ങള്‍ തിരിച്ചറിയാന്‍ എം കെ സ്റ്റാലിന് കഴിയുന്നില്ലെന്ന് ടിവികെയുടെ ക്യാംപെയിന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ട്വന്റിഫോറിനോട് പറഞ്ഞു. തമിഴ്‌നാട് ജനത ഇത്തവണ കേരളത്തെ മാതൃകയാക്കും. കേരളത്തിലെ ജനങ്ങള്‍ പണം വാങ്ങിയല്ല, സ്ഥാനാര്‍ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറെന്നും ആദവ് അര്‍ജുന ട്വന്റിഫോറിനോട് പറഞ്ഞു.
എം കെ സ്റ്റാലിന്‍ ചായക്കടയില്‍ ഇരുന്നാല്‍ പോലും ആളുകള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും വിജയ് പോകുന്ന വഴിയില്‍ എത്തുന്നത് ലക്ഷങ്ങളെന്നും ആദവ് അര്‍ജുന പറഞ്ഞു. ഈ മാറ്റം എം കെ സ്റ്റാലിന്‍ കാണുന്നില്ല. ടിവികെയ്ക്ക് എത്ര സീറ്റുകള്‍ ലഭിയ്ക്കുമെന്ന് പറയുന്നില്ല. കൃത്യമായ ഭൂരിപക്ഷത്തില്‍ തമിഴ്‌നാട് ഭരിക്കും – അദ്ദേഹം വ്യക്തമാക്കി.
Read Also: ‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തൂത്തുക്കിടിയിലും തിരുനെല്‍വേലിലും ഞങ്ങളുടെ നേതാവിനായി അണിനിരന്നത് അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ ജനങ്ങളാണ്. സ്‌നേഹവും പ്രതീഷയുമാണ് അവര്‍ കാണിക്കുന്നത്. ടിവികെ തീര്‍ച്ചയായും വിജയിക്കും. ഞങ്ങളുടെ നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ടിവികെ സര്‍ക്കാര്‍ അധികാരത്തില്‍ വരും – അദ്ദേഹം വ്യക്തമാക്കി.
സ്റ്റാലിന് അടിത്തട്ടിലെ യാഥാര്‍ഥ്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം യഥാര്‍ഥത്തില്‍ ഒരു രാജാവിനെപ്പോലെയാണ്. രാജാവ് അടിത്തട്ടിലേക്ക് ഒരിക്കലും ഇറങ്ങി വരുന്നില്ല. എം കെ സ്റ്റാലിന്‍ ചായക്കടയില്‍ ഇരുന്നാല്‍ പോലും ആളുകള്‍ പരിഗണിക്കുന്നില്ല. സ്റ്റാലിന്റെ പ്രചാരണം പൂര്‍ണമായും പരാജയപ്പെട്ടു – അദ്ദേഹം പറഞ്ഞു.
Story Highlights : TVK will rule Tamil Nadu with a clear majority; Aadhav Arjuna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



