Advertisement

‘മുഖ്യമന്ത്രി പദം തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയല്ല; ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകം’; ബെന്നി ബഹന്നാൻ

April 14, 2026
Google News 2 minutes Read

മുഖ്യമന്ത്രി പദം തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയല്ലെന്ന് ബെന്നി ബ​ഹന്നാൻ എംപി. ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമാണെന്നും ഇപ്പോഴത്തെ പ്രചാരണം യു ഡി എഫ് പ്രവർത്തകർക്ക് വേദന ഉണ്ടാക്കുമെന്നും ബെന്നി ബ​ഹന്നാൻ പറഞ്ഞു. നേതൃത്വത്തിൻ്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പ്രചാരണം വരാനിരിക്കുന്ന വിജയ ശോഭ കെടുത്തും. മറ്റൊരു പാർട്ടിയിലും ഈ ചർച്ച ഇല്ലല്ലോയെന്ന് ബെന്നി ബഹന്നാൻ ചോദിച്ചു. കോൺ​ഗ്രസ് നേതാക്കളുടെ പിന്തുണ ഈ പ്രചാരണത്തിന് ഇല്ലെന്ന് അദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ മാന്യത പാലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Read Also: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

കെ സി ജോസഫിനെപോലെ മുതിർന്ന നേതാവിൻ്റെ ആഹ്വാനത്തിന് വലിയ പ്രസക്‌തി കിട്ടിയില്ലെന്ന് ബെന്നി ബഹന്നാൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.

Story Highlights : Benny Behannan says social media should not decide the CM post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here