Advertisement

‘ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ രണ്ട് ദിവസത്തിനകം നടക്കും’; ഡോണൾഡ് ട്രംപ്

April 14, 2026
Google News 2 minutes Read
donald trump

ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ രണ്ട് ദിവസത്തിനകം നടക്കുമെന്ന് ട്രംപ്. രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ വച്ച് വെടിനിർത്തൽ ചർച്ചകൾ തുടരുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇസ്ലാമാബാദിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞിരുന്നു. ജനീവയിലോ ഇസ്ലാമാബാദിലെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്.

അതിനിടെ വാഷിങ്ടണിൽ സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ ലെബനോണിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. തെക്കൻ ലെബനോണിലെ ടയർ ജില്ലയിലാണ് ഇസ്രായേലിന്റെ ആക്രമണം. അതിർത്തിക്കടുത്തുള്ള ഹനീൻ പട്ടണത്തിലും വ്യോമാക്രമണം നടന്നതായാണ് റിപ്പോർട്ട്.

Read Also: ‘ഹോർമുസ് ഉപരോധം പൂർണം, ഒരു കപ്പൽ പോലും കടന്നില്ല’; അമേരിക്ക

1993 ന് ശേഷം ഇതാദ്യമായാണ് ഇസ്രയേലും -ലെബനോനും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നത്. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കമമെന്നും തെക്കൻ ലെബനോണിൽ നിന്ന് പിന്മാറണമെന്നുമാണ് ലെബനോൺ പ്രസിഡന്റിന്റെ നിലപാട്. വെടിനിർത്തൽ ചർച്ച ചരിത്ര അവസരമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പ്രതികരിച്ചു.

Story Highlights : Ceasefire talks with Iran will take place within two days says Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here