ഒന്ന് ഷാർപ്പാക്കി, ഒരു ഫിനിഷിങ്ങിന്; ഗ്രാന്റ് ഐ10 നിയോസ് വൈബ് എഡിഷൻ പുറത്തിറക്കി ഹ്യുണ്ടായി
ഹ്യുണ്ടായി ഇന്ത്യയുടെ വാഹനശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഗ്രാന്റ് ഐ10 നിയോസ് മുഖം മിനുക്കി എത്തി. ഗ്രാന്റ് ഐ10 നിയോസ് വൈബ് എഡിഷൻ ആണ് ഹ്യുണ്ടായി പുറത്തിറക്കിയത്. ഡിസൈനിലും ഫീച്ചറിലുമെല്ലാം മാറ്റമായാണ് ഹ്യുണ്ടായി ഗ്രാന്റ് ഐ10 നിയോസിന്റെ പുത്തൻ എഡിഷൻ എത്തിച്ചിരിക്കുന്നത്.
സ്‌പോർട്‌സ്, സ്‌പോർട്‌സ് ഓപ്ഷണൽ, ആസ്റ്റ വേരിയന്റുകളിൽ വൈബ് എഡിഷൻ ലഭ്യമാകും. കൂടാതെ 5-സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്. മാനുവൽ പതിപ്പിന് 7.09 ലക്ഷം രൂപയിൽ (എക്‌സ്‌ഷോറൂം) വില ആരംഭിച്ച് സ്‌പോർട്‌സ് (O) എഎംടി വേരിയന്റിന് 7.73 ലക്ഷം രൂപ വരെ വിലവരും. ആസ്റ്റ വേരിയന്റിന് 7.50 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് വില.
അപ്‌ഡേറ്റിന്റെ ഭാഗമായി ഒരു ഡാഷ്‌ക്യാം സവിശേഷതയും ഹ്യുണ്ടായി വൈബ് പതിപ്പിലും ആസ്റ്റ വേരിയന്റിലും ചേർത്തിട്ടുണ്ട്. ഡ്രൈവിംഗ്, എമർജൻസി, ഇവന്റ്, വെക്കേഷൻ മോഡുകൾ ഉൾപ്പെടെ ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ പിന്തുണയ്ക്കുന്ന ഡാഷ്‌ക്യാം, ഒരു പ്രത്യേക മൊബൈൽ ആപ്പ് വഴി ആക്‌സസ് ചെയ്യാവുന്ന ഓൺ-ഡിമാൻഡ് വീഡിയോ, ഫോട്ടോ ക്യാപ്‌ചർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ. ആറ് എയർബാഗുകളും ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു. ഗ്രാൻഡ് i10 നിയോസ് ഇന്ത്യയിൽ 500,000 യൂണിറ്റിലധികം വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights : Hyundai Introduces Grand i10 Nios Vibe Edition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




