നിയമസഭാ തിരഞ്ഞെടുപ്പ്; മലപ്പുറത്ത് പതിനാറില്‍ പതിനാറ് സീറ്റും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി
നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് ആത്മവിശ്വാസം വര്‍ധിപ്പിച്ച് ജില്ലാ തല കണക്കുകള്‍. മലപ്പുറത്ത് പതിനാറില്‍ പതിനാറും പിടിക്കുമെന്ന് ലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി.
മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കാനാകുമെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം അപ്പാടെ പാളിയതാണ് യുഡിഎഫിന് ഗുണകരമായതെന്നാണ് വിലയിരുത്തല്‍. ശക്തമായ പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരും 5000 വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് ലീഗ് കണക്ക് കൂട്ടല്‍. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കവിയും. താനൂരില്‍ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ലീഗ് വിമതന്‍ മത്സരിച്ച മങ്കടയില്‍ കഴിഞ്ഞ തവണത്തെ ഇരട്ടി ഭൂരിപക്ഷം ലഭിക്കും. അബ്ദുറഹ്‌മാന്‍ മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് ഗുണം ചെയ്‌തെന്നും ലീഗ് വിലയിരുത്തി. വിശദമായ വിലയിരുത്തല്‍ 22ന് ചേരും. കോഴിക്കോട് ചരിത്രത്തിലെ വലിയ പരാജയം എല്‍ഡിഎഫ് ഏറ്റുവാങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 13ല്‍ പതിമൂന്നും ഇത്തവണ പിടിച്ചെടുക്കും.
കോഴിക്കോട്, കൊല്ലം ജില്ലകളില്‍ യുഡിഎഫിന് കരുത്ത് പകരുന്ന മാറ്റം വരുമെന്ന് ഷാഫി പറമ്പില്‍ എംപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. മലബാറിലെ ജില്ലാ അവലോകനകണക്കുകള്‍ യുഡിഎഫിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. തരംഗം ആഞ്ഞടിച്ചാല്‍ ഇതിലും വലിയ വിജയവും മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.
Story Highlights : League says it will catch sixteen out of sixteen in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




