നിതിന്‍ രാജിന്റെ മരണം; കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്
ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തിന് കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. ഈ മാസം ഒമ്പതിന് നിതിന്റെ ഫോണിലേക്ക് വന്നത് 98 സന്ദേശങ്ങള്‍. ആത്മഹത്യക്ക് മുമ്പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. ടീച്ചര്‍ക്ക് ലോണ്‍ ആപ്പില്‍ നിന്ന് സന്ദേശം എത്തിയതും നിതിന്‍രാജിനെ ദുഃഖിതനാക്കി. (Nithin Raj’s death)
ഇന്‍സ്റ്റ പേ എന്ന ആപ്പില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിന്‍ രാജിന്റെ പ്രിയപ്പെട്ട അധ്യാപിക ലതക്ക് ആപ്പില്‍ നിന്ന് സന്ദേശം എത്തിയത് ദുഃഖിതനാക്കി. ആത്മഹത്യക്ക് മുന്‍പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചു വെച്ചു. പരാതി നല്‍കാന്‍ ടീച്ചര്‍ ഒരുങ്ങിയതോടെയാണ് ആത്മഹത്യ. ഭീഷണി മാത്രമല്ല പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നുള്ള ചോദ്യം ചെയ്യലും മനോവിഷമത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്‌റൂമില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന്‍ രാജിന്റെ സഹോദരി ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. ലോണ്‍ ആപ്പില്‍ നിതിന്‍ ടീച്ചറിന്റെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരണത്തില്‍ പങ്കില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും അശോകന്‍ പറഞ്ഞു.
കോളജിലെ സ്റ്റാഫ് റൂമില്‍ എന്തോ എന്തോ സംഭവിച്ചുവെന്നും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചു കാണുമെന്നും അശോകന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു വിവരവും അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ല. ലോണ്‍ ആപ്പില്‍ ടീച്ചറുടെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ വന്നിരുന്നു. നിതിന്റെ അമ്മയുടെയും സഹോദരിയുടെയും ഫോണിലും ലോണ്‍ അടക്കാത്തതിനാല്‍ മെസേജ് വന്നിരുന്നു. ടീച്ചര്‍ക്കും അത്തരത്തില്‍ മെസേജ് പോയിരിക്കാം. അത്തരത്തില്‍ മെസേജ് വന്നെങ്കില്‍ കുടുംബത്തെ അധികൃതര്‍ക്ക് അറിയിക്കാമായിരുന്നു – സഹോദരീ ഭര്‍ത്താവ് പറഞ്ഞു.
Story Highlights : Nithin Raj’s death; Police say college trial and loan app threat were the reason
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




