Advertisement

നിതിൻ രാജിന്റെ മരണം ; കോളജിന്റെ പശ്ചാത്തലം സമഗ്രമായി അന്വേഷിക്കും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും, മോഹനൻ കുന്നുമ്മൽ

April 14, 2026
Google News 2 minutes Read
mohanan kunnummal

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. ഇത്തരമൊരു കാര്യങ്ങൾ സർവകലാശാലകളിൽ നടക്കേണ്ടതല്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് എല്ലാവർക്കും അറിയേണ്ടതുണ്ട്.പൊലീസിന്റെ അന്വേഷണം നടക്കുന്നതിനൊപ്പം തന്നെ സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്ന് മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.

അധ്യാപകരെ കുറിച്ചോ സർവകലാശാലയെ കുറിച്ചോ നിലവിൽ ഇതുവരെയും പരാതികൾ ലഭിച്ചിട്ടില്ല. ഇപ്പോഴാണ് പരാതി ലഭിച്ചത്. ഇത്തരം കോളജുകൾ തുടരണമോ എന്നും യൂണിവേഴ്സിറ്റി ആലോചിക്കും. കൃത്യമായ നടപടി ആരോഗ്യ സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകും. ചാൻസിലറെ കണ്ട് സ്ഥിതിഗതികൾ അറിയിക്കും. സർവകലാശാലയുടെ അന്വേഷണസംഘം ഇന്നോ നാളെയോ കോളജിൽ എത്തി അന്വേഷണം നടത്തും. കോളജ് അധികൃതർ നിതിന്റെ വീട്ടിലെത്താത്തത് ശരിയായ നടപടിയല്ല. കുട്ടികൾക്ക് വേണ്ടി നിയമപരമായ എല്ലാ സംവിധാനങ്ങളും എല്ലാ കോളജുകളിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Nithin Raj’s death; The college’s background will be thoroughly investigated,Mohanan Kunnummal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here