Advertisement

മഹാരാഷ്ട്രയില്‍ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് 19കാരന്‍; പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തി

April 15, 2026
Google News 2 minutes Read
19-year-old abuse around 100 girls in Amravati

മഹാരാഷ്ട്ര അമരാവതിയില്‍ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീടിന്റെ ഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. അയാന്‍ അഹമ്മദ് തന്‍വീറിന്റെ വീട്ടിലാണ് ബുള്‍ഡോസര്‍ ആക്ഷന്‍. പത്തൊന്‍പതുകാരന്‍ നൂറിലേറെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. (19-year-old abuse around 100 girls in Amravati)

ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. ഇതുവരെ 8 ഇരകളെയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 350 ഓളം ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സ്‌നാപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ള ചാറ്റിങ് ആപ്പുകളും സോഷ്യല്‍ മീഡിയയും വഴി പെണ്‍കുട്ടികളെ വശീകരിച്ച് മുംബൈയിലും പുനെയിലുമുള്ള വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ഇയാളുടെ രീതി. ഇയാള്‍ പീഡിപ്പിച്ച മിക്ക പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇയാള്‍ പകര്‍ത്തിയ പല ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

Read Also: ‘അന്ന് വീഴുന്നത് കണ്ട എൻ്റെ മകൻ ഓടിവന്ന് കെട്ടിപ്പിടിച്ചു’ ഒടുവിൽ ബിജുക്കുട്ടനെ കാണാനെത്തി വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീണ ആ ചേട്ടൻ

ഇയാളെ ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അമരാവതി പൊലീസ് അയാന്റെ ഫോണ്‍ പിടിച്ചെടുക്കുകയും പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ ഇരകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പെണ്‍വാണിഭം ഉള്‍പ്പെടെയുള്ളവ സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Story Highlights : 19-year-old abuse around 100 girls in Amravati

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here