Advertisement

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ഭൂമി സര്‍ക്കാരിന്റേത്; അനധികൃതമായി കൈവശപ്പെടുത്തിയത് 300 ഏക്കര്‍; സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

April 15, 2026
Google News 2 minutes Read
Anjarakandy medical college land belongs to the government

അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയില്‍. കോളജ് പ്രവര്‍ത്തിക്കുന്നത്.മിച്ചഭൂമിയിലെന്ന് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡാണ് കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്നു കഴിഞ്ഞ മാര്‍ച്ച് ആറിന് ബോര്‍ഡ് ചെയര്‍മാനായ ഡെപ്യൂട്ടി കലക്ടര്‍ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു. (Anjarakandy medical college land belongs to the government)

അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസന്‍ഷ്യല്‍ ഓയില്‍ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയില്‍ നടന്ന കൈമാറ്റങ്ങള്‍ റദ്ദാക്കിയാണ് കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്. അബ്ദുള്‍ ജബ്ബാര്‍ ഹാജി ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകള്‍ക്കും അര്‍ഹതയില്ലെന്ന് ബോര്‍ഡ് കണ്ടെത്തി. നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയതിന് 1970 ലെ ഉടമകളായ മാര്‍ജറി ഗ്രേസ്, ഒഹലോറന്‍ എന്നിവരുടെ പേരില്‍ കേസ് എടുക്കും. കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Read Also: ‘അന്ന് വീഴുന്നത് കണ്ട എൻ്റെ മകൻ ഓടിവന്ന് കെട്ടിപ്പിടിച്ചു’ ഒടുവിൽ ബിജുക്കുട്ടനെ കാണാനെത്തി വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീണ ആ ചേട്ടൻ

ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണു കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.

Story Highlights : Anjarakandy medical college land belongs to the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here