അസിം മുനീര്‍ ഇറാനില്‍; അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാന്‍ എത്തിയതെന്ന് സൂചന
ഇറാന്‍ അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക് സൈനിക മേധാവി ഇറാനില്‍. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് ടെഹ്‌റാനില്‍ എത്തിയത്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാനും പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുമാണ് അസിം മുനിര്‍ ഇറാനില്‍ എത്തിയതെന്നാണ് സൂചന. രണ്ടാം ഘട്ട ചര്‍ച്ചകള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്. ( Asim Munir Is In Iran After Failed Islamabad Talks)
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാക്ക് സൈനിക മേധാവി അസിം മുനീര്‍ ടെഹ്‌റാനില്‍ എത്തിയത്. ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ എത്തിയ അസിം മുനീറിനെ ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അര?ഗ്ചി നേരിട്ടെത്തി സ്വീകരിച്ചു. പാക്ക് ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്‌വിയും നയതന്ത്രസംഘവും അസിം മുനീറിനൊപ്പം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാക്ക് സംഘം എത്തിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 4 ദിവസത്തെ വിദേശപര്യടനത്തിനായി പുറപ്പെട്ടിരുന്നു. സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് പുറപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഇസ്ലമാബാദില്‍ നടക്കേണ്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു.
അതേസമയം ചര്‍ച്ചകള്‍ മറ്റേതെങ്കിലും രാജ്യത്ത് നടക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അസിം മുനീറിന്റെ സന്ദര്‍ശനത്തിനിടെ ഇറാനും തങ്ങളുടെ നിര്‍ദേശം മുന്നോട്ടു വച്ചേക്കും. ലെബനോണിലെ വെടിനിര്‍ത്തല്‍, മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കള്‍ കൈമാറല്‍ എന്നീ നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ അമേരിക്കക്കെതിരെ ഭീഷണിയുമായി ഐആര്‍ജിസി രംഗത്തെത്തി. ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഭീഷണി. ഇറാനെതിരായ ഹോര്‍മുസ് ഉപരോധം, വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി അറിയിച്ചു.
Story Highlights : Asim Munir Is In Iran After Failed Islamabad Talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




