മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു, സംഭവം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ
ശ്വാസനാളത്തിൽ പാൽ കുടുങ്ങി പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ഫീഡിങ് റൂമിൽ അമ്മ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാല് കുടുങ്ങിയാണ് അസം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. അബ്ദുൽസലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെൺകുഞ്ഞാണ് മരിച്ചത്.
ട്രെയിൻ യാത്രയ്ക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് അമ്മ മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
Story Highlights : baby dies after milk gets stuck in throat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




