‘പ്രിൻസിപ്പൽ പറയുന്നത് ശരിയല്ല; നിതിനെ ടോർച്ചർ ചെയ്തു, നല്ല ചികിത്സ നൽകിയിട്ടില്ല’; സഹോദരി നിഖിത
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെതിരെ കുടുംബം. പ്രിൻസിപ്പൽ പറഞ്ഞതുപോലെ നിതിൻ ഫോൺ അവിടെ വച്ചിട്ട് പോയിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിതിന്റെ സഹോദരി നിഖിത മാധ്യമങ്ങളോട് പറഞ്ഞു.
നിതിനെ നല്ല നിലയിൽ ടോർച്ചർ ചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് നടന്നു എന്ന് അറിയില്ല. ടീച്ചർക്ക് ഭീഷണി വന്നു എന്ന് കരുതി അവൻ ആത്മഹത്യ ചെയ്യില്ല. അവരുടെ ഭാഗത് തെറ്റില്ല എന്നുണ്ടെങ്കിൽ എന്തിനാണ് ലത ടീച്ചർ ഇൻസ്റ്റഗ്രാമിലെ മുഴുവൻ ഫോട്ടോയും നീക്കം ചെയ്തതെന്ന് നിഖിത ചോദിച്ചു. നല്ല രീതിയിൽ പഠിച്ചിറങ്ങണം എന്ന് ആഗ്രഹിച്ചയാളായിരുന്നു നിതിനെന്ന്ന നിഖിത പറഞ്ഞു.
Read Also: നിതിൻ രാജിൻ്റെ മരണം; ഇടപെടലുമായി ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
എന്ത് ചികിത്സയാണ് നിതിന് നൽകിയത് എന്നാണ് പറയുന്നത്. നിതിന് നല്ല ചികിത്സ നൽകിയിട്ടില്ലെന്ന് സഹോദരി നിഖിത ആരോപിച്ചു. ഞങ്ങൾക്ക് പ്രിൻസിപ്പളിലും ലത ടീച്ചറിലും സംശയമുണ്ടെന്ന് സഹോദരി പറഞ്ഞു. അതിനിടെ നിതിൻരാജിന്റെ, ശബ്ദസന്ദേശം പുറത്തുവന്നു. താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂവെന്ന് നിതിൻരാജ് സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ. ആരൊക്കെ തളർത്തിയാലും അത് നേടിയെടുത്തിരിക്കുമെന്നും നിതിൻരാജ് പറഞ്ഞു. ഒരു അധ്യാപകൻ തനിക്ക് നല്ല പിന്തുണ നൽകിയെന്നും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും പറഞ്ഞതായി ഓഡിയോ സന്ദേശത്തിൽ നിതിൻരാജ് പറയുന്നുണ്ട്.
Story Highlights : Family against principal over student Nithin Raj’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




