Advertisement

‘ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു, പേരാമ്പ്രയിൽ ഇടത് വോട്ടുകൾ അടക്കം എനിക്ക് ലഭിച്ചിട്ടുണ്ട്, ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ല’; ഫാത്തിമ തെഹലിയ 24നോട്

April 15, 2026
Google News 1 minute Read

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് വിജയിക്കുമെന്ന് ഫാത്തിമ തെഹലിയ. പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫ് വിജയം ഉറപ്പെന്ന് ഫാത്തിമ തെഹലിയ 24നോട് പറഞ്ഞു. ഇടത് വോട്ടുകൾ അടക്കം തനിക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്ത് തനിക്ക് പിന്തുണ ലഭിച്ചു. വിവാദങ്ങൾ തന്റെ പരിഗണനയിൽ വന്നിട്ടേയില്ല. ഭൂരിപക്ഷം താൻ പറയുന്നില്ലെന്നും അവർ വ്യക്തമാക്കി.

പാണക്കാട്ട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാൻ എത്തിയതായിരുന്നു ഫാത്തിമ. പേരാമ്പ്രയിൽ ഞാൻ ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിച്ചു. പുറത്ത് നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. വോട്ടർമാരെ കണ്ടു സംസാരിച്ചു എന്റെ ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.

പേരാമ്പ്രയിൽ മാറ്റം വേണമെന്നുള്ളത് ജനങ്ങളുടെ ആഗ്രഹമാണ്. പേരാമ്പ്രയിൽ ലാൻഡ് ചെയ്‌തപ്പോൾ ലഭിച്ച കോൺഫിഡൻസ് വളരെ വലുതാണ്. അത് അവിടത്തെ വോട്ടർമാരുടെ കോൺഫിഡൻസ് ആണ് തനിക്ക് ലഭിച്ചത്. റിസൾട്ട് വരുമ്പോൾ അത് കാണാൻ സാധിക്കും. ആളുകൾ തന്നെ സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്രയിൽ 100 ശതമാനം വിജയം ഉറപ്പെന്നും ഫാത്തിമ തെഹലിയ 24നോട് പറഞ്ഞു.

Story Highlights : Fathima Tahaliya about udf win in perambra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here