Advertisement

നിതിൻ രാജിൻ്റെ മരണം; ഇടപെടലുമായി ​ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

April 15, 2026
Google News 2 minutes Read

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗവർണറുടെ നിർദേശം. ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി. നാളെ അന്വേഷണസമിതി കോളേജിൽ എത്തി വിദ്യാർഥികളുടെ മൊഴി എടുക്കും.

നിതിൻരാജിന്റെ, ശബ്ദസന്ദേശം പുറത്തുവന്നു. താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂവെന്ന് നിതിൻരാജ് സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തിൽ. ആരൊക്കെ തളർത്തിയാലും അത് നേടിയെടുത്തിരിക്കുമെന്നും നിതിൻരാജ് പറഞ്ഞു. ഒരു അധ്യാപകൻ തനിക്ക് നല്ല പിന്തുണ നൽകിയെന്നും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നും പറഞ്ഞതായി ഓഡിയോ സന്ദേശത്തിൽ നിതിൻ‌രാജ് പറയുന്നുണ്ട്.

Read Also: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ

അതേസമയം ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കാനുള്ള മാനേജ്മെന്റ് തീരുമാനം ഉടനുണ്ടാകും. അതേസമയം കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർത്ഥികൾ. 8 അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിനെ പരാതി നൽകാൻ തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകരുടെ പേര് സഹിതം വോട്ടെടുപ്പ് നടത്തി.

Story Highlights : Governor orders action against college authorities in Nitin Raj’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here