Advertisement

ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ നിർത്തിവച്ച് ഇറ്റലി: പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി

April 15, 2026
Google News 1 minute Read

ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ താൽക്കാലികമായി നിർത്തിവച്ചതായി ഇറ്റലി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് പ്രഖ്യാപനം നടത്തിയത്. മെലോനിയുടെ വലതുപക്ഷ സർക്കാർ ഇക്കാലം വരെ ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്നു. ലെബനോണിനെതിരെ നടത്തുന്ന ആക്രമണങ്ങളെ മെലോനി നിശിതമായി വിമർശിച്ചിരുന്നു.

ലെബനോണിൽ സേവനം അനുഷ്ഠിക്കുന്ന യുഎന്നിലെ ഇറ്റാലിയൻ സൈനികർക്കു നേരെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വെടിയുതിർക്കുകയും വാഹനത്തിന് കേടുവരുത്തുകയും ചെയ്തിരുന്നു. മാർപാപ്പയ്‌ക്കെതിരെ ഡോണൾഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഇന്നലെ ജോർജിയ മെലോനി രംഗത്തുവന്നിരുന്നു.

തെക്കൻ ലെബനോണിൽ വെടിനിർത്തലിന് വിസമ്മതിച്ച് ഇസ്രയേൽ. ഇരു രാജ്യങ്ങളും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുരാജ്യങ്ങളും പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. അതേസമയം സ്ഥിരം വെടിനിർത്തലിന് ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്കും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നേതൃത്വം നൽകും. രണ്ട് ദിവസത്തിനുള്ളിൽ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.

Story Highlights : Italy suspends defense cooperation agreement with Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here