Advertisement

‘US-ഇറാൻ സംഘർഷം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവില്ല’; ജെ ഡി വാൻസ്

April 15, 2026
Google News 2 minutes Read

ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പരിഹാരം കാണാൻ മാത്രം ലളിതമല്ല അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എന്നാൽ ചർച്ചകൾ കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് വാൻസ് പറഞ്ഞു. ടേണിങ് പോയിന്റ് യു എസ് എ എന്ന പരിപാടിയിലാണ് വാൻസിന്റെ പ്രതികരണം. ഇരുരാജ്യങ്ങൾക്കുമിടയിലെ അവിശ്വാസം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാനാവുന്നതിലും ഏറെയാണെന്നാണ് വാൻസ് അഭിപ്രായപ്പെട്ടത്.

പോയ വാരം നടന്ന ചർച്ചകൾ പൂർണ വിജയം കാണാത്തതിനെ തുടർന്ന് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അമേരിക്ക-ഇറാൻ വെടിനിർത്തൽ തീരാൻ ഒരാഴ്ച കൂടി സമയം ബാക്കി നിൽക്കെയാണ് ട്രംപിന്റെ പരാമർശം. ഇസ്ലാമാബാദിൽ നടന്ന ആദ്യ ഘട്ട ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞിരുന്നു. ജനീവയിലോ ഇസ്ലാമാബാദിലെ രണ്ടാം ഘട്ട ചർച്ച നടക്കുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്.

Read Also: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ നിർത്തിവച്ച് ഇറ്റലി: പ്രഖ്യാപനവുമായി പ്രധാനമന്ത്രി ജോർജിയ മെലോനി

അതിനിടെ ഹോർമുസ് ഉപരോധം പൂർണമെന്ന് അമേരിക്ക അവകാശപ്പെട്ടു. ഒരു കപ്പൽ പോലും ഹോർമുസ് കടന്നില്ലെന്നും ആറ് വാണിജ്യ കപ്പലുകൾ മടങ്ങിപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിൽ പതിനായിരം സൈനികരെ നിയോഗിച്ചെന്നും 12 യുദ്ധക്കപ്പലുകളും ദൗത്യത്തിലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഹോർമുസിലെ യുഎസ് ഉപരോധത്തിനെതിരെ ചൈന രം​ഗത്തെത്തി. അമേരിക്കയുടെ നടപടി അപകടകരവും , ഉത്തരവാദിത്തവും ഇല്ലാത്തതെന്ന് ചൈന കുറ്റപ്പെടുത്തി.

Story Highlights : JD Vance says issues between US and Iran are not simple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here