Advertisement

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

April 15, 2026
Google News 2 minutes Read
mother and newborn baby died in palakkad

കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പുറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. (newborn baby died in kozhikode)

യുവതി പാലക്കാട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാസം തികയാതെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. യുവതി നിലവില്‍ കോട്ടപ്പുറം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Read Also: വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

യുവതിയ്ക്ക് മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും. താന്‍ പള്ളിക്ക് പിന്നില്‍ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച കാര്യം ഭയംമൂലമാണ് ആരോടും പറയാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.

Story Highlights : newborn baby died in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here