Advertisement

‘ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പുനല്‍കി, ഹോര്‍മുസ് തുറക്കുന്നതില്‍ ചൈനയ്ക്ക് സന്തോഷമുണ്ട്’; കടലിടുക്ക് തുറക്കുമെന്ന് സൂചന നല്‍കി ട്രംപ്

April 15, 2026
Google News 3 minutes Read
donald trump

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഹോര്‍മുസ് തുറക്കുന്നതില്‍ ചൈന ഏറെ സന്തോഷത്തിലാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയ്ക്കും, ലോകത്തിനാകെ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും ട്രംപ് വിശദീകരിച്ചു. ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പു നല്‍കി. ആഴ്ചകള്‍ക്കുള്ളില്‍ താന്‍ ചൈന സന്ദര്‍ശിക്കുമ്പോള്‍ ഊഷ്മളമായി ചൈനീസ് പ്രസിഡന്റ് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. (trump says China is happy because he is opening Strait of Hormuz)

ചൈന ഇറാന് എയര്‍ ഡിഫന്‍സ് സിസ്റ്റം നല്‍കാന്‍ തയ്യാറെടുക്കുകയാണെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന്റെ നിര്‍ണായക ട്രൂത്ത് സോഷ്യല്‍ പോസ്റ്റും വന്നിരിക്കുന്നത്. അതേസമയം ഇറാന് ഒരു തരത്തിലുള്ള ആയുധങ്ങളോ സൈനിക സഹായങ്ങളോ എത്തിച്ച് നല്‍കുന്നില്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. എന്നാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ കൊടുത്തത് ചൈനയാണെന്ന് യുഎസ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

Read Also: കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

അതേസമയം ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടലിലേയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഒമാന്‍ കടലിടുക്കിലെയും കപ്പല്‍ ഗതാഗതം തടയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു. ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി വിമര്‍ശിച്ചിരുന്നു.

Story Highlights : trump says China is happy because he is opening Strait of Hormuz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here