Advertisement

‘മണ്ഡല പുനർനിർണയം, കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ല, രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രി നൽകുന്ന ഉറപ്പ്’; അമിത് ഷാ

April 16, 2026
Google News 1 minute Read

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെറ്റായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നൽകുന്നത്. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്ക് മറുപടി നൽകും. പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നത് തെറ്റായ ധാരണയെന്നും അമിത് ഷാ വ്യക്തമാക്കി.

വനിത സംവരണ ബിൽ ഭേദഗതി പാസായ ശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം പിമാരുടെ ആകെ എണ്ണം 129 ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. തെറ്റായ പ്രചരണം നടക്കുന്നു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പറയുന്നത്. തെക്കേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രി നൽകുന്ന ഉറപ്പാണ്. തമിഴ്നാടിലെ പ്രാതിനിത്യം 7.18 % നിന്ന് 7.23 ശതമാനമായി ഉയരും. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ 50% വർദ്ധിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാർത്ഥ വസ്തുതകളെ കുറിച്ച് പ്രതിപക്ഷം പഠിക്കണം. കർണാടകയിൽ 28 ഇൽ നിന്ന് 42 ലേക്ക് സീറ്റുകൾ ഉയരും. വിശദമായ റിപ്പോർട്ട് നാളെ അവതരിപ്പിക്കും. യുപിഎ സർക്കാർ നടപ്പിലാക്കിയ മണ്ഡല പുനർനിർണയ നിയമമാണ് പിന്തുടരുന്നത്. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാൻ ആരെയും അനുവദിക്കില്ല.മണ്ഡല പുനർനിർണയ ചട്ടങ്ങൾ നടപ്പാക്കിയത് UPA സർക്കാർ. UPA കാലത്താണ് ചട്ടങ്ങൾ പാസാക്കിയത്. അതിനുള്ള അധികാരം ആർക്കുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Story Highlights : amit sha on constituency redelineation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here