Advertisement

അമ്മയ്‌ക്കൊപ്പം കരാട്ടെ ക്ലാസിന് എത്തി, പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

April 16, 2026
Google News 1 minute Read

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം.

ഇന്ന് രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന അമ്മയ്‌ക്കൊപ്പം എത്തിയത്. കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചൽ പൊലീസ് നടപടികൾ സ്വീകരിച്ചുവരികെയാണ്.

Story Highlights : death while doing karatte practice kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here