പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി
പശ്ചിമ ബാംഗാളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. അപ്പീല്‍ ട്രൈബൂണല്‍ അനുവദിച്ചാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശം. കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിര്‍ണ്ണായക ഉത്തരവ്. (Deleted Bengal voters can vote if tribunals clear their appeals says sc)
ഭരണഘടനയുടെ അനുച്ഛേദം 142 അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടേതാണ് നിര്‍ണായക ഉത്തരവ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കിയവര്‍ക്ക് ഏപ്രില്‍ 23 നും ഏപ്രില്‍ 29 നും നടക്കാനിരിക്കുന്ന രണ്ട് ഘട്ട തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ബംഗാളില്‍ ആയിരക്കണക്കിന് വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്ന ആരോപണമുയരുന്ന ഘട്ടത്തില്‍ കൂടിയാണ് സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
അപ്പീല്‍ ട്രൈബ്യൂണലിന് ഏപ്രില്‍ 23നും ഏപ്രില്‍ 29നും മുമ്പ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ അനുകൂല ഉത്തരവുകളെ ഒരു സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറപ്പെടുവിച്ച് കൊണ്ട് പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അനുകൂല വിധി നേടാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Deleted Bengal voters can vote if tribunals clear their appeals says sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




