‘ഡിഎംകെയ്ക്ക് ഭരണം എന്നത് തോളിലിട്ട തോർത്ത് പോലെ, പോയാലും ഒരുകുഴപ്പവുമില്ല; ആത്മാഭിമാനം കളഞ്ഞ് അടിമയായി ജീവിക്കില്ല’; എം കെ സ്റ്റാലിൻ
ഡിഎംകെയ്ക്ക് ഭരണം എന്നത് തോളിലിട്ട തോർത്ത് പോലെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണം പോയാലും ഒരുകുഴപ്പവുമില്ല. ആത്മാഭിമാനം എന്നത് അരയിലുടുത്ത മുണ്ടാണ്. ആത്മാഭിമാനം കളഞ്ഞ് തമിഴ്നാട്ടുകാർ ആർക്കും അടിമയായി ജീവിക്കില്ലെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. നാമക്കലിൽ ഡിഎംകെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡല പുനർനിർണയത്തിനെതിരെ ഇന്ന് നടത്തിയ സമരം ട്രയിലർ മാത്രം. മുഴുവനും കാണണമെന്ന് ഡൽഹി ആഗ്രഹിയ്ക്കരുത്. ഭാഷാ സമരത്തിന് ഇറങ്ങിയ തമിഴ്നാട്ടുകാരുടെ ചോര തണുത്തുവെന്ന് കരുതണ്ട. തെരുവിൽ ഇറങ്ങില്ലെന്ന് വിചാരിക്കേണ്ട. തമിഴരുടെ ആത്മാഭിമാനത്തിനായി പോരാടാൻ മുത്തുവേൽ കരുണാനിധി സ്റ്റാലിനുണ്ട്.
ആയിരം എമർജൻസികൾ നേരിടാൻ തങ്ങൾ തയ്യാറാണ്. ഡൽഹിയുടെ റിമോട്ട് കൺട്രോളിൽ അടിമകൾ മാത്രമെ പ്രവർത്തിക്കുവെന്ന് പ്രധാനമന്ത്രി മനസിലാക്കണം. എല്ലാ തമിഴ്നാട്ടുകാരും അങ്ങനെയെന്ന് കരുതണ്ട. സംസ്ഥാനത്തെ അടിമയാക്കി നിർത്താമെന്ന് കരുതിയാൽ കൈയും കെട്ടി അടിമയായി നോക്കി നിൽക്കില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
Story Highlights : m k stalin criticize against central govt.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




