ഒരാള്‍ രക്തസാക്ഷിയായിട്ടല്ല ക്യാംപസുകള്‍ ഉണരേണ്ടത്, കുട്ടികള്‍ മുമ്പേ പ്രതികരിച്ചിരുന്നെങ്കില്‍ എന്റെ മകന്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ:നിതിന്‍ രാജിന്റെ പിതാവ്
കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആവര്‍ത്തിച്ച് കുടുംബം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഡോ. റാം മാത്രമല്ല മകന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് രാജന്‍ പറയുന്നത്. നിരവധി കറുത്ത കരങ്ങള്‍ ഇതിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. (nithin raj’s father on anjarakandy medical college issue)
ഡോ. റാം തന്റെ മകനെ ചേരിയിലെ നായയെന്ന് വിളിച്ച് അധിക്ഷേപിക്കുമായിരുന്നുവെന്ന് പിതാവ് പറഞ്ഞു. വിദ്യാര്‍ഥികളെ പല പേരുകള്‍ വിളിച്ചാണ് അയാള്‍ അധിക്ഷേപിക്കുന്നത്. അയാള്‍ക്ക് അധ്യാപകനായിരിക്കാനുള്ള യോഗ്യതയില്ലെന്നും രാജന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കോളജിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പേ പ്രതികരിക്കണമായിരുന്നു. വിദ്യാര്‍ഥികള്‍ തക്ക സമയത്ത് പ്രതികരിച്ചിരുന്നെങ്കില്‍ ഇന്ന് തന്റെ മകന്‍ ജീവനോടെ ഉണ്ടായിരുന്നേനെയെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു. ഒരാള്‍ രക്തസാക്ഷിയായിട്ടല്ല ക്യാംപസുകള്‍ ഉണരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മകന്‍ താന്‍ അറിഞ്ഞുകൊണ്ടാണ് ലോണ്‍ എടുത്തതെന്നും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഇത്രയും പ്രശ്‌നമുണ്ടായിട്ട് കോളജ് അധികൃതര്‍ എന്തുകൊണ്ട് തന്നെ വിവരമറിയിച്ചില്ലെന്നും രാജന്‍ ചോദിച്ചു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പരാതി പോലും പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത് നിതിന്‍ മരിച്ചതിന് പിറ്റേ ദിവസമാണ്. ലോണ്‍ ആപ്പിന്റെ കാര്യം ഇവര്‍ കരുതിക്കൂട്ടി പറയുന്നതാണ്. നിതിന്റെ ഫോണ്‍ വരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വാങ്ങി വച്ചിരിക്കുകയായിരുന്നു.
Story Highlights : nithin raj’s father on anjarakandy medical college issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




