സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ. ഡോ. റാം വിദ്യാർഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാവ്. സ്റ്റാഫ് റൂമിൽ വച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു. മറ്റുള്ള അധ്യാപകർ അത് കേട്ട് നിൽക്കുകയാണ് ഉണ്ടായത്. സഹ അധ്യാപകരെ കൊണ്ട് വിദ്യാർഥികളെ ചീത്ത വിളിപ്പിച്ചു. വളരെ മോശമായ ഭാഷയാണ് റാം ക്ലാസിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. നിതിൻ രാജിന്റെ മരണം ശെരിക്കും കൊലപാതകമാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസം ഇല്ല. കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണം. നിതിൻ്റെ കുടുംബം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ നൂറ് ശതമാനം ശരിയാണെന്നും ഡോ. റാമിനെ പുറത്താക്കണം. നിതിൻ്റെ കുടുംബം നിയമനടപടി സ്വീകരിച്ചാൽ കൂടെ നിൽക്കുമെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
നിതിൻരാജിന്റെ സഹപാഠികൾ ഇന്ന് തിരികെ കോളജിലെത്തി. ഒന്നാംവർഷ BDS വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും കോളജിലെത്തി . നിതിൻരാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ രക്ഷിതാക്കളും മാനേജ്മെന്റിന് പരാതി നൽകും.
അതേസമയം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. വിദ്യാർഥികൾ വൈറ്റ് കോട്ട് അഴിച്ച് പ്രതിഷേധിച്ചു. ക്യാംപസിൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.
Story Highlights : Parents against Dr. Ram in Nitin Raj’s death in anjarakandy medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




