Advertisement

റഷ്യയിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്

April 16, 2026
Google News 2 minutes Read
lng

ബാൾട്ടിക് കടലിലെ റഷ്യയുടെ പോർട്ടോവയ പ്ലാന്റിൽ നിന്ന് എൽ എൻ ജി കപ്പൽ ഇന്ത്യയിലേക്ക്. കുൻപെങ് എന്ന കപ്പൽ ദഹേജ് എൽഎൻജി ടെർമിനലിൽ എത്തും എന്നാണ് വിവരം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന യുഎസ് അവകാശവാദത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആദ്യ എൽഎൻജി വിതരണമാണിത്. പോർട്ടോവയ പ്ലാന്റിൽ നിന്നാണ് കപ്പൽ തിരിച്ചത്.

പ്രതിവർഷം 1.5 ദശലക്ഷം ടൺ എൽഎൻജി ഉൽപ്പാദന ശേഷിയുള്ള പ്ലാന്റാണ് പോർട്ടോവയ. 2022 സെപ്റ്റംബറിലാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. 2025 ജനുവരിയിൽ ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ഏർപ്പെടുത്തിയ അധിക ഉപരോധങ്ങൾ പ്ലാന്റിൽ നിന്നുള്ള കയറ്റുമതി തടസ്സപ്പെടുത്തിയിരുന്നു. എൽഎൻജി ഉൽപ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനുമുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുകയും വ്യാപാരത്തിൽ നിന്നുള്ള വരുമാനം കുറയ്ക്കുകയും ചെയ്തു.

Story Highlights : Russian LNG under US sanctions heads for the first time to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here