Advertisement

സാമ്പത്തിക പ്രതിസന്ധി:പാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി

April 16, 2026
Google News 2 minutes Read
saudi

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. എട്ട് ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചു. പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. (Saudi Arabia pledges additional $3 billion support to Pakistan)

പാകിസ്താനുമായുള്ള ദീര്‍ഘകാല സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന പ്രഖ്യാപനമാണ് റിയാദില്‍ നിന്നുണ്ടായിരിക്കുന്നത്. ആകെ എട്ട് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് സൗദി അറേബ്യ പാകിസ്ഥാനായി അനുവദിച്ചു. ഇതില്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ സൗദി നേരത്തെ നിക്ഷേപിച്ചിട്ടുള്ള അഞ്ച് ബില്യണ്‍ ഡോളറിന്റെ കാലാവധി നീട്ടി നല്‍കി. ഇതിന് പുറമെ മൂന്ന് ബില്യണ്‍ ഡോളര്‍ കൂടി അധിക നിക്ഷേപമായി പാകിസ്ഥാന് കൈമാറും. പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫിന്റെ സൌദി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് ഈ പ്രഖ്യാപനം. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ പ്രതിരോധിക്കാനും പാകിസ്ഥാന്റെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാനും ഈ നീക്കം സഹായിക്കും. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ സഹായം അനുവദിച്ചിരിക്കുന്നത്.

Read Also: ‘ആശുപത്രിയില്‍ ഡോക്ടറുണ്ടായിരുന്നു, ചികിത്സ നല്‍കിയെന്നാണ് പറഞ്ഞത്’; പാറശാല ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം തള്ളി സൂപ്രണ്ട്

പാകിസ്താനിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും സൗദി നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ സൂചനയായും ഈ വന്‍ നിക്ഷേപത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Story Highlights : Saudi Arabia pledges additional $3 billion support to Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here