ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരുക്കില്ല; ഒഴിവായത് വന്‍ ദുരന്തം
ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആകാശ എയര്‍ വിമാനത്തിന്റെയും സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെയും ചിറകുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ ഡിജിസിഎ അന്വേഷണം നടത്തും. ( SpiceJet flight hits Akasa Air plane at Delhi’s IGI Airport)
ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ ഇന്ന് ഉച്ചയ്ക്ക് 2.15നാണ് അപകടം സംഭവിച്ചത്. ലേയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ സ്‌പൈസ് ജെറ്റ് വിമാനം ടാക്‌സിയിങ് ചെയ്യുന്നതിനിടെ ഹൈദരാബാദിലേക്ക് പുറപ്പെടാനായി ടാര്‍മാക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ആകാസാ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വലതുവശത്തെ ചിറകും ആകാസ എയര്‍ വിമാനത്തിന്റെ പുറകുവശത്തെ ചിറകും തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് രണ്ട് വിമാനങ്ങളിലും യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ടെര്‍മിനലിലേക്ക് എത്തിച്ചു എന്നും ആര്‍ക്കും പരിക്ക് ഇല്ലെന്നും വിമാന കമ്പനികള്‍ വ്യക്തമാക്കി.
അപകടത്തില്‍ അകപ്പെട്ട രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ക്കായി ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. പ്രഥമദൃഷ്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാരില്‍ നിന്നുണ്ടായ പിഴവെന്നാണ് നിഗമനം. എടിസിയുടെ ഇടപെടലും ചോദ്യം ചെയ്യും. അപകടകാരണംഡിജിസിഎ അന്വേഷിച്ച് കണ്ടെത്തും.
Story Highlights : SpiceJet flight hits Akasa Air plane at Delhi’s IGI Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




