Advertisement

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം

April 16, 2026
Google News 1 minute Read
Real Madrid vs Bayern Munich

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് വമ്പന്‍ ടീമുകള്‍. ഇന്നലെ അര്‍ധരാത്രി നടന്ന അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ആര്‍സനല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ആയ സ്‌പോര്‍ട്ടിങ് സിപിയെയും ബയേണ്‍ മ്യൂണിക് റയല്‍മാഡ്രിഡിനെയും തോല്‍പ്പിച്ചു. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യപാദത്തില്‍ ആര്‍സനല്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ഇന്നലെ കൂടുതല്‍ ഗോളടിക്കാന്‍ ആര്‍സനലിന്റെയും സമനില പിടിക്കാനുള്ള സ്‌പോര്‍ട്ടിങ് സിപിയുയെടുയം ശ്രമം നടന്നില്ല. ഇതോടെയാണ് ഒരു ഗോളിന്റെ ബലത്തില്‍ ആര്‍സനല്‍ സെമിഫൈനല്‍ പ്രവേശം ഉറപ്പിച്ചത്.

സെമിയില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ ആണ് ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍. ആര്‍സനലുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മത്സരം. സെമി ഫൈനലിന്റെ ആദ്യ പാദങ്ങള്‍ ഏപ്രില്‍ 28നും 29നും നടക്കും. രണ്ടാം പാദങ്ങള്‍ മെയ് അഞ്ചിനും ആറിനുമായിരിക്കും.

Story Highlights: UEFA Champions League semi final line up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here