Advertisement

‘ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കും’; ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്

April 16, 2026
Google News 2 minutes Read

ഇറാനെതിരായ ഹോർമുസ് ഉപരോധം കടുപ്പിക്കാൻ യുഎസ്. ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രാജ്യാന്തര കപ്പൽപാതയിലും ഇറാന്റെ ജലപാതയിലും ആക്രമണം നടത്തും. ഇറാന്റെ തുറമുഖങ്ങളിലേക്ക് വരുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ബാധകമാണ്. ഇറാന്റെ സൈനിക നീക്കങ്ങൾ യുഎസ് നിരീക്ഷിച്ചുകൊണ്ടിരുന്നതായി പ്രതിരോധ സെക്രട്ടറി അറിയിച്ചു.

നിങ്ങളുടെ നീക്കങ്ങൾ ഞങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നു, ഹോർമുസ് ഉപരോധം പാലിച്ചില്ലെങ്കിൽ നിങ്ങളുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ, ശേഷിക്കുന്ന വൈദ്യുതി ഉൽപ്പാദനം, ഊർജ്ജ വ്യവസായം എന്നിവയിൽ കോട്ടം സംഭവിക്കും. എന്നിരുന്നാലും, ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണത്തോടെ ആരംഭിച്ച സംഘർഷം നയതന്ത്രത്തിലൂടെ പരിഹരിക്കാൻ യുഎസ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ ഇറാൻ തെറ്റായ തീരുമാനമെടുത്താൽ, അവർക്ക് ഉപരോധം ഉണ്ടാകും, അടിസ്ഥാന സൗകര്യങ്ങളിലും വൈദ്യുതിയിലും ഊർജ്ജത്തിലും ബോംബുകൾ വർഷിക്കുമെന്നും യുഎസ്‌ പ്രതിരോധ സെക്രട്ടറി പറഞ്ഞു. പാകിസ്താനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ ഒരു വഴിത്തിരിവിലെത്താത്തതിനെത്തുടർന്ന്, ഹോർമുസ് കടലിടുക്കിലെയും ഗൾഫിലെയും ഇറാന്റെ തുറമുഖങ്ങൾ സൈന്യം ഉപരോധിക്കുമെന്ന് തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Story Highlights : US Defense Secretary Says We Will Attack Any Ships That Aid Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here