Advertisement

വീട്ടിലെ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ പേരൂര്‍ക്കട സ്വദേശികള്‍

April 17, 2026
Google News 4 minutes Read
medical help

സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ജന്മനാ ഗുരുതര രോഗങ്ങള്‍ ബാധിച്ച മൂന്ന് കുഞ്ഞുങ്ങള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി സതീഷ് കുമാറും കുടുംബവുമാണ് വര്‍ഷങ്ങളായി ഈ ദുരിത കയത്തില്‍ കഴിയുന്നത്. മൂന്ന് കുട്ടികളുടേയും ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക ഇവര്‍ക്ക് താങ്ങാനാവുന്നതല്ല. ( 3 kids suffering from cerebral palsy family seek financial help)

സതീഷ് കുമാറിന്റെ മൂന്ന് പെണ്‍കുഞ്ഞുങ്ങളും ജന്മനാ രോഗബാധിതരാണ്. കൂലിപ്പണി വരുമാനമാര്‍ഗമായ ഇവര്‍ക്ക് സ്വന്തമായ ഭൂമിയോ വീടോ ഇല്ല. 15 വയസ്സുള്ള മൂത്തമകള്‍ ബ്ലെസി 80 ശതമാനം സെറിബ്രല്‍ പള്‍സി രോഗബാധിതയാണ്. പതിനഞ്ച് വര്‍ഷമായി കിടപ്പിലാണ്. രണ്ടാമത്തെ മകള്‍ ആറര വയസ്സുള്ള എയ്ഞ്ചലിനെ 75 ശതമാനം സെറിബ്രല്‍ പള്‍സിക്കൊപ്പം ബ്രെയിന്‍ ട്യൂമറും തളര്‍ത്തിയിരിക്കുകയാണ്. 90 ശതമാനം സെറിബ്രല്‍ പള്‍സിക്കൊപ്പം നാലര വയസ്സുള്ള മൂന്നാമത്തെ മകള്‍ സാറക്ക് മസ്‌കുലര്‍ ഡിസ്‌ട്രോഫി കൂടി പിടിപെട്ടു.

Read Also: നിതിന്‍ രാജിന്റെ മരണം; കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്

മക്കളുടെ രോഗാവസ്ഥയും, തന്റെ ശാരീരിക അവശതകള്‍ കാരണവും ജോലിക്ക് പോലും പോകാനാകാതെ കഷ്ടപ്പെടുകയാണ് കൂലിപ്പണിക്കാരനായ സതീഷ്. മൂന്നു മക്കള്‍ക്കും ജീവിതകാലം മുഴുവന്‍ ചികിത്സ വേണം .എന്നാല്‍ ഇതുവരെയുള്ള ചികിത്സയ്ക്കായി കടമെടുത്തതിനാല്‍ വന്‍ തുക കടബാദ്ധ്യതയുണ്ട് സതീഷിനും ഭാര്യ ബിന്‍സിക്കും. മരുന്നിനും ചികിത്സയ്ക്കുമായി കോടിക്കണക്കിന് രൂപ ആവശ്യമുള്ള ഈ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.

NAME: ANGEL SB
BANK: State Bank of India
AC No: 41006239866
IFSC : SBIN0070434
Branch: Peroorkada, Indiranagar
Contact number: 7356300491

Story Highlights : 3 kids suffering from cerebral palsy family seek financial help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here