Advertisement

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; കർണാടകയിൽ കോൺഗ്രസ് MLAക്ക് ജീവപര്യന്തം

April 17, 2026
Google News 2 minutes Read

കർണാടകയിൽ BJP പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് MLAക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിധിയുടെ ഔദ്യോഗിക പകർപ്പ് ലഭിച്ചാലുടൻ അയോഗ്യതാ ഉത്തരവ് പ്രഖ്യാപിക്കാൻ സ്പീക്കറുടെ ഓഫീസ്.

2016 ജൂൺ 15 നാണ് ധാർവാഡിൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. ഗൗഡയെ ഇല്ലാതാക്കാൻ വിനയ് വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്ന് CBI കുറ്റപത്രത്തിൽ പറയുന്നു. വിനയ് കുൽക്കർണിയെയും മറ്റ് 16 പേരെയും ബെംഗളൂരുവിലെ പ്രത്യേക കോടതി ഏപ്രിൽ 17-ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു .

വിക്രം ബല്ലാരി, കീർത്തി കുമാർ ബസവരാജ് കുറഹട്ടി, സന്ദീപ് സൗദത്തി, വിനായക കടഗി, മഹാബലേശ്വർ ഹോംഗൽ എന്ന മുദുക, സന്തോഷ് സൗദത്തി, ദിനേശ് എം., അശ്വത്, സുനിൽ, നസീർ അഹമ്മദ്, ഷഹനവാസ്, നൂതൻ, ഹർഷിത്, ചന്‌രശേകർ ഇണ്ടി, വിക കൽബുർഗി, ബി ചന്ദ്രശേകർ ഇണ്ടി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.

Story Highlights : BJP worker murder case: Congress MLA gets life imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here