തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ എന്നോട് പറഞ്ഞവര്‍ തന്നെ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാശി പിടിച്ചു: എംകെ രാഘവന്‍
പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ പരോക്ഷ വിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന തന്നോട് തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിക്കണമെന്ന് പറഞ്ഞയാളുകള്‍ തന്നെ ഡല്‍ഹയില്‍ എത്തി എംപിമാര്‍ മത്സരിക്കണ്ട എന്ന് വാശി പിടിച്ചെന്നും എംകെ രാഘവന്‍ കുറ്റപ്പെടുത്തി. (mk raghavan indirect criticism against vd satheesan)
മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധ്രൂവീകരണം ശക്തം ആകുന്നതിനിടയിലാണ് എം.കെ.രാഘവന്‍ പ്രതിപക്ഷനേതാവിനെ ലക്ഷ്യം വെച്ചുളള പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി സജീവമാകുന്നതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടേക്കും. മഹാരാഷ്ട്രയില്‍ നിന്നുളള ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ യോഗത്തിന് വേണ്ടിയാണ്
രമേശ് ഡല്‍ഹിയിലെത്തിയത്.
Read Also: ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിലെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്
വഴിവെച്ചിട്ടുണ്ട്.അതിന്റെ തെളിവാണ് കെ.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റും എം.കെ.രാഘവന്റെ പരസ്യപ്രതികരണവും.
Story Highlights : mk raghavan indirect criticism against vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




