Advertisement

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം; ബ്രിട്ടീഷ് പൗരത്വ ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

April 17, 2026
Google News 2 minutes Read
rahul gandhi

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം. അലഹബാദ് ഹൈക്കോടതി ആണ് റായ്ബറേലി പൊലീസിന് നിർദേശം നൽകിയത്. ബിജെപി പ്രവർത്തകൻ്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.

അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. രാഹുൽ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസിൽ കേന്ദ്ര സർക്കാരിനെ ഒരു കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന തന്റെ അപേക്ഷ തള്ളിയ ലഖ്‌നൗവിലെ പ്രത്യേക എംപി/എംഎൽഎ കോടതിയുടെ 2026 ജനുവരി 28 ലെ ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ എസ് വിഘ്‌നേഷ് ശിശിർ ആണ് ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് അദ്ദേഹം ആരോപിക്കുകയും രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സൂചിപ്പിക്കുന്ന യുകെ സർക്കാരിന്റെ രേഖകളും രഹസ്യ ഇമെയിലുകളും തന്റെ കൈവശമുണ്ടെന്ന് ശിശിർ അവകാശപ്പെടുകയും ചെയ്തിരുന്നു.

Story Highlights : rahul gandhi dual citizenship case allahabad high court case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here