റയല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി
മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായ ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96-ാം വയസ്സിലായിരുന്നു ഇതിഹാസതാരത്തിന്റെ അന്ത്യം. ‘ഞങ്ങളുടെ ക്ലബ്ബിന്റെയും ലോക ഫുട്‌ബോളിന്റെയും ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന്’ എന്ന ബാനറിലാണ് റയര്‍ മാഡ്രിഡ് നഗരം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയത്. 1957 ല്‍ യുറുഗ്വായ്ന്‍ ടീമായ നാഷണല്‍സില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന സാന്താമരിയ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടങ്ങളിലൊന്നിലാണ് കളിച്ചത്. ഡി സ്റ്റെഫാനോ, പുഷ്‌കാസ്, ജെന്റോ, കോപ്പ എന്നിവരോടൊപ്പമായിരുന്നു എമിലിയോ സാന്താമരിയയുടെ കരിയറെന്ന് റയല്‍ മാഡ്രിഡ് മേധാവി ഫ്‌ളോറന്റിനോ പെരസ് പറഞ്ഞു. 337 തവണ റയലിനായി പ്രതിരോധക്കോട്ട കാത്തിട്ടുണ്ട്.
യുറുഗ്വായില്‍ ജനിച്ച സാന്താമരിയ 1958, 1959, 1960, 1966 വര്‍ഷങ്ങളില്‍ മാഡ്രിഡിനായി നാല് യൂറോപ്യന്‍ കിരീടങ്ങളും ആറ് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. സ്‌പെയിന്‍ ഇന്നത്തെ രൂപത്തിലേക്ക് മാറുന്നതിന് മുമ്പ് 25 തവണ യുറുഗ്വേയ്ക്കായി കളിച്ച അദ്ദേഹം 1962 ലെ ലോകകപ്പില്‍ സ്‌പെയിനിനായും ബൂട്ട് കെട്ടി. പിന്നീട് അദ്ദേഹം സ്പാനിഷ് ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.
Story Highlights: Real Madrid legend Jose Santamaria dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




