‘നാലാം തീയതിക്ക് ശേഷം കേരളത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനങ്ങളുണ്ടകും, ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അജണ്ടയിൽ ഇല്ല’; സാദിഖലി ശിഹാബ് തങ്ങൾ
മുഖ്യമന്ത്രി ചർച്ച നാലാം തിയതി വരെ മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാനാധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഫലം പുറത്തുവരുന്നതോടെ എല്ലാ ചർച്ചകളും തീരും. നാലാം തിയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടികളാകും. ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന്റെ അജണ്ടയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് ആവശ്യപ്പെടാതെ തന്നെ ലീഗിന് എല്ലാം യുഡിഎഫ് നൽകിയിട്ടുണ്ട്. അമിതമായത് ഒന്നും ലീഗ് ആവശ്യപ്പെടില്ല. നാലാം തീയതിക്ക് ശേഷം കേരളത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനങ്ങളുണ്ടകും. സമാധാന അന്തരീക്ഷത്തിൽ തീരുമാനം എടുക്കും.
യുഡിഎഫ് ശക്തമായ ഭരണവുമായി മുന്നോട്ട് പോകണം എന്നോരു ജനവിധിയാണ് പെട്ടിയിൽ ഉറങ്ങുന്നത്. ആ ജനവിധിക്ക് അനുസരിച്ചാകും ലീഗ് തീരുമാനം. കോൺഗ്രസ് ഇതെല്ലാം മനസിലാക്കും. ഒരു വെല്ലുവിളിക്കും അമിത് ആവേശത്തിനും ലീഗ് വെല്ലുവിളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ലിൽ ബിജെപി നടത്തുന്നത് കള്ളക്കളി. അവർക്ക് ജയിക്കാനുള്ള പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമമാണ് നടക്കുന്നത്. അത് പ്രതിപക്ഷം എതിർക്കുക തന്നെ ചെയ്യും. അധികാരം നിലനിർത്താൻ ഉള്ള ബിജെപി ശ്രമം നടപ്പിലാക്കില്ലെന്നും സാദിഖ് അലി തങ്ങൾ കൂട്ടിച്ചേർത്തു.
Story Highlights : sadiq ali thangal about udf win kerala assembly election 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




