Advertisement

വാല്‍പ്പാറ അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ, 9 മരണം സ്ഥിരീകരിച്ചു

April 17, 2026
Google News 2 minutes Read

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരെ അബോധാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3 കുട്ടികൾ ഉണ്ട്. അധ്യാപകരും കുടുംബവും ചേർന്നുള്ള യാത്ര സംഘമാണ് അപകടത്തിൽ പ്പെട്ടതെന്നാണ് വിവരം. യാത്ര പുറപ്പെട്ടത് മലപ്പുറം കോളത്തൂർ പോലീസ് ലിമിറ്റിൽ നിന്നുമാണ്. ഒരു ദിവസത്തെ വിനോദയാത്രക്ക് പുറപ്പെട്ടത് ഇന്ന് പുലർച്ചെ 3 മണിക്ക്. ഇന്ന് രാത്രി തിരിച്ചു എത്തേണ്ടതായിരുന്നു.

നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : tragic accident in valparai 8 tourists from malappuram death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here