‘ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് ലഭിക്കും’, ഹോർമുസ് തുറന്നാലും നാവിക ഉപരോധം തുടരുമെന്ന് ട്രംപ്
ഹോർമുസ് കടലിടുക്ക് തുറന്നാലും നാവിക ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാനുമായി കരാറിലെത്തുന്നതുവരെ അമേരിക്കയുടെ നാവിക ഉപരോധം നിലനിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു. മിക്ക വിഷയങ്ങളിലും ചർച്ചകൾ പൂർത്തിയായി. സമാധാന ചർച്ചകൾ വളരെ വേഗത്തിൽ നടക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് ലഭിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആവശ്യപ്പെട്ട സ്വത്ത് കൈമാറ്റവും സാധ്യമാകില്ല. ഇസ്രയേൽ ഇനി ലെബനോണെ ആക്രമിക്കില്ല. ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ യുഎസ് തടഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസിലെ പ്രതിസന്ധി അവസാനിച്ചു, നാറ്റോ ഹോർമുസിൽ സഹായിക്കാമെന്ന് അറിയിച്ച് വിളിച്ചിരുന്നു. സഹായിക്കേണ്ടെന്നും മാറി നിൽക്കാനും നാറ്റോയോട് പറഞ്ഞു. നാറ്റോയെ കൊണ്ട് ഒരു ഉപകാരവും ഇല്ലെന്നും വെറും കടലാസ് പുലിയാണെന്നും ട്രംപ് വിമർശിച്ചു.
ഹോർമുസ് പ്രതിസന്ധി ഒഴിഞ്ഞതിന് പിന്നാലെ സൗദിക്കും ഖത്തറിനും യുഎഇക്കും ട്രംപ് നന്ദി അറിയിച്ചു. അവരുടെ ധീരതക്കും അവർ നൽകിയ സഹായത്തിനും നന്ദി. ഇറാൻ അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടലിൽ നിക്ഷേപിച്ച മൈനുകൾ നീക്കം ചെയ്യുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Story Highlights : trump on hormuz complete open during cease fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




