Advertisement

വാല്‍പ്പാറ വാഹനാപകടം; ‘മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു’; പ്രധാനമന്ത്രിയുടെ ഓഫീസ്

April 17, 2026
Google News 2 minutes Read
narendra modi

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

ഏറെ ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രിയും അനുശോചിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആഴത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വാഹനം മറിഞ്ഞ്, തെന്നിമാറി 9-ാം വളവിലേക്ക് വീണാണ് അപകടമുണ്ടായത്. വൈകിട്ട് ഏകദേശം 5.15ഓടെയാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ ഉള്‍പ്പടെ 13 പേരാണ് ടെംപോ ട്രാവലറില്‍ ഉണ്ടായിരുന്നത്. അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത(45), ഷക്കീല (37), റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.

സംഭവ സ്ഥലത്തുതന്നെ 8 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. മറ്റുള്ള 4 പേരില്‍ 3 പേരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി.

മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

Story Highlights : Valparai accident; Prime Minister’s Office expressed grief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here