കണ്ണൂരിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു
കണ്ണൂർ പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.
ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തനായിരുന്നു ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന ചുറ്റിക കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് റെയിൽപാളം കടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : A 40-year-old man was hit by a train in Kannur and died while trying to escape after knocking his friend down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




