മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ചു; കോഴിക്കോട് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കോഴിക്കോട് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്.
നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് ഇറങ്ങിയ തൊഴിലാളിയാണ് ആദ്യം അപകടത്തിൽപ്പെട്ടത്. പിന്നീട് ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മൂന്നുപേരും അപകടത്തിൽപ്പെടുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Story Highlights : fisherman lost life smoke from boat engine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




