Advertisement

അക്ഷയ തൃതീയയ്ക്ക് തൊട്ടടുത്ത് നില്‍ക്കേ കുതിച്ച് പൊന്ന്; ഇന്നത്തെ വിലയറിയാം

April 18, 2026
Google News 2 minutes Read

അക്ഷയ തൃതീയ അടുത്തിരിക്കെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയും ഇന്ന് കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,240 രൂപയായി. ഗ്രാമിന് 14,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ( gold rate kerala hiked april 18)

ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുവെന്ന വാര്‍ത്തയും ഇറാന്‍ ഒടുവില്‍ വഴങ്ങിയെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോള വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ക്രൂഡ് വില 1.49 ശതമാനം കുറഞ്ഞു. സ്വര്‍ണവില 10 ഡോളര്‍ കുറഞ്ഞിരുന്നു.

Read Also: ‘താങ്ങാനാകാത്ത ദുഃഖം; ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളു’; മന്ത്രി വി ശിവന്‍കുട്ടി

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Story Highlights : gold rate kerala hiked april 18

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here