Advertisement

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഖർഗെയോട് ആവശ്യപ്പെട്ടു’: കെ സുധാകരൻ

April 18, 2026
Google News 2 minutes Read

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്നും കെ സുധാകരൻ പറഞ്ഞു.

ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. കെ സി വേണുഗോപാലിന് അതിന് കഴിയുമെന്ന് കെ സുധാകരൻ‌ പറഞ്ഞു. താൻ എവിടെയും മൈക്ക് വച്ച് പ്രസംഗിച്ചിട്ടില്ല. പ്രചരണം മാധ്യമങ്ങളാണ് നടത്തിയത്. ചർച്ചകളിൽ കെസിയുടെ പേര് മാത്രം മതി എന്ന് താൻ പറഞ്ഞിട്ടില്ല. ഭരണപരമായ പ്രവർത്തി പരിചയം കൊണ്ടാണ് രമേശ് ചെന്നിത്തലയുടെ പേര് ആദ്യം പറഞ്ഞതെന്ന് കെ സുധാകരൻ‌ പറഞ്ഞു. തന്റെ അഭിപ്രായം തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ താൻ എന്തിനാണ് ജീവിക്കുന്നത്. മല്ലികാർജുൻ ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തനാണെന്നും അദേ​ഹം കൂട്ടിച്ചേർത്തു.

Read Also: ‘DMK പാർലമെന്റിൽ സ്ത്രീ വിരുദ്ധ നയം സ്വീകരിച്ചു; ബിജെപിയും എൻഡിഎയും എന്നും ജനങ്ങൾക്കൊപ്പം’: പ്രധാനമന്ത്രി

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവദാങ്ങൾക്കിടെയാണ് കെ സുധാകരൻ പാർലമെന്റിൽ വച്ച് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തിയത്. കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. കെ സുധാകരൻ ഖാർഗെ കൂടിക്കാഴ്ചയിൽ പ്രതികരിക്കാൻ കെസി വേണുഗോപാൽ തയ്യാറായില്ല.

Story Highlights : K Sudhakaran Demanded to consider KC Venugopal for post of CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here