Advertisement

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ

April 18, 2026
Google News 1 minute Read
mallikharjun

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എംപി. പാർലമെന്റിലെ മല്ലികാർജുൻ ഖർഗെയുടെ ചേമ്പറിൽ വെച്ചായിരുന്നു ചർച്ച. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകദേശം അരമണിക്കൂറോളം ഇരുവരും യോഗം ചേർന്നത്.

ദീപാദാസ് മുൻഷിയുമായി കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി.അതേസമയം, കൂടിക്കാഴ്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുധാകരനെതിരെ സൈബറാക്രമണങ്ങള്‍ നേരിട്ടിരുന്നു. നേതൃതലത്തിലും ഇത് വന്‍ തോതില്‍ ചര്‍ച്ചയായിരുന്നു.

Story Highlights : K Sudhakaran meets Mallikarjun Kharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here