ശങ്കരജയന്തി ആഘോഷം: ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം; പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം; കാലടി സർവകലാശാല
ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ മാർഗ നിർദേശങ്ങളുമായി കൊച്ചി കാലടി സംസ്കൃത സർവകലാശാല. ശങ്കരജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് സർവകലാശാല കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക.
ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് സർവകലാശാല സർക്കുലർ ഇറക്കി. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നും സർക്കുലറിലുണ്ട്. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുതെന്നും സർവകലാശാല ഇറക്കിയ പ്രത്യേക സർക്കുലറിൽ പറയുന്നു.
Read Also:‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഖർഗെയോട് ആവശ്യപ്പെട്ടു’: കെ സുധാകരൻ
പ്രസംഗത്തിലുടനീളം ഹാളിൽ പൂർണമായ ശാന്തത പാലിക്കണം. അനാവശ്യ ആംഗ്യങ്ങൾ, സംസാരങ്ങൾ, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ പ്രവേശിക്കരുതെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.
Story Highlights : Kalady University guidelines for event attended by Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




