മൂഴിക്കൽ കൊല: കൊലപാതക കാരണം വൈരാഗ്യം; കിണറ്റിൽ നിന്ന് കണ്ടെത്തിയ ഫോണിൽ നിർണായക വിവരങ്ങൾ
കോഴിക്കോട് മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തിൽ, കിണറ്റിൽ നിന്നു കണ്ടെടുത്ത ഫോൺ പരിശോധനയിൽ നിർണായക വിവരങ്ങൾ. നസ്രിനയുടെ ഫോണിൽ നിന്ന് കൊലനടത്തിയ അദ്‍നാൻ്റെ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചതായികണ്ടെത്തി. താങ്കൾക്ക് നൽകാനുള്ള പണം നൽകാൻ കഴിയില്ലെന്നാണ് സന്ദേശം. തെളിവ് നശിപ്പിക്കാൻ വീട്ടിലെത്തിയ ആരോ ശ്രമിച്ചതായി പൊലീസ് നിഗമനം
നസ്രിന സന്ദേശം അയക്കുന്ന രീതിയിലാണ് അദിനാൻ സന്ദേശം അയച്ചത്. അദ്‍നാൻ പുലർച്ചെ 1.45 ന് മരിച്ചെന്നും നസ്രിനയുടെ ഫോണിൽ നിന്ന് സന്ദേശം അയച്ചിട്ടുണ്ട്. പൊലീസ് അദ്‍നാൻ്റെ സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബന്ധുവായ നസ്രിനയെ കൊലപ്പെടുത്തിയ ശേഷം അദ്‌നാൻ ജീവനൊടുക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൂന്ന് ഫോണുകൾ കണ്ടെത്തുന്നത്. നസ്രിനയുടെ രണ്ട് ഫോണുകളും അദ്‌നാന്റെ ഒരു ഫോണുമായിരുന്നു കണ്ടെത്തിയിരുന്നത്. വീട്ടിലുള്ള ബന്ധുക്കൾ തന്നെയാകാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയത്.
Story Highlights : Moozhikkal murder: Crucial information on phone which found from well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




